" മൈ ഡ്രീം ഫോറം" എന്റെ സ്വപ്ന വേദിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മൈ ഡ്രീം ഫോറം - എന്റെ സ്വപ്ന വേദിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സംസ്ഥാനതല യോഗം എറണാകുളം ഹോട്ടൽ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ 11.05.2023 നു നടന്നു.
ഡ്രീം ഫോറം എന്ത്, എന്തിന് എന്നതിനെ ആസ് പതമാക്കികൊണ്ട് സംസ്ഥാന പ്രസിഡന്റ് പി. ഡി. പയസ് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.
അഴിമതിരഹിത ഭരണവും, ജനാതിപത്യ മതേതരത്വ സംരക്ഷണവും കാത്തു സൂക്ഷിച്ചു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ജനങ്ങളുടെ ഐക്യവും ശക്തി പെടുത്തുന്ന പ്രവർത്തന മഹത്വം മുറുകെ പിടിക്കുവാൻ നീതി ബോധമുള്ള പൗര സമൂഹത്തെ വാർത്തെടുക്കുവാൻ ഓരോ അംഗവും പ്രാപ്തരാകണം എന്ന് ദേശീയ ചെയർമാൻ ഡോക്ടർ ജോർജ് തോമസ് എന്റെ സ്വപ്ന വേദിയുടെ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ഇരുമ്പ് ഉരുക്കു വ്യവസായി പി. വി. ജോസി ഉക്കൂറു, രാക്ഷ്ധികാരി മൌലാന ബഷീർ, മോഹൻ ഐസക്, സെയ്ത് ജാഫർ തങ്ങൾ, പി എൻ കെ പേരുവണ്ണമുഴി, അഡ്വക്കേറ്റ് ശ്യാം ടി മാത്യു, സനൽ വയലാത്തല, കെ കെ പ്രമീള, എം കെ ഖാദർ, ശോഭ വിജയൻ, സോഫിയ റഷീദ്, എം ഡി എഫ് ഒഡിഷ കോർഡിനേറ്റർ പാസ്റ്റർ ഷാജി സേവിയർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച് സംസാരിച്ചു.
കേരളത്തിലെ എല്ലാ ജില്ല കളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത യോഗം വരുന്ന നവംബർ മാസത്തിൽ എറണാകുളത്തുവച്ചു വിപുലമായ സംസ്ഥാന കൺവൻഷൻ നടത്തുവാൻ തീരുമാനിച്ചു.
രാജ്യത്തെ പൊതു പ്രവർത്തന രംഗത്ത് മാതൃക ആവുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനു അതീതമായി പുതിയൊരു പ്രവർത്തന നേതൃത്വം എന്ന സവിശേഷം ഭരണ - പ്രതിപക്ഷ വെത്യാസം ഇല്ലാതെ വിവിധ രാഷ്ട്രീയ മേഖലയിലെ ഒത്തൊരുമയുടെ പര്യായം ആയി മാറി ഡ്രീം ഫോറം ഒത്തൊരുമയുടെ സംഗമ വേദി ആയപ്പോൾ ടി കെ ശാരതാമ്മ സ്വാഗതവും ആയിഷ തൃശൂർ നന്ദിയും രേഖപെടുത്തി.



